Balan - Tarakkad
സുഖ്‍മണി സാഹേബ് ~~~~~~~~~~~~~~~~~ [ സുഖ്‍മണി സാഹേബ്, ഗുരു ഗ്രന്ഥ് സാഹേബിൽ അടങ്ങിയ സംഗീതരസവും, ഭക്തിരസവും, നിറഞ്ഞ അദ്ധ്യായമാണ്. സുഖ്‍മണി സാഹേബ് ശ്രീ ഗുരു അർജുൻ ദേവ്ജി രചിച്ചതാണ്. മനസ്സിനു സുഖവും, ശാന്തിയും നൽകുന്നതിനാൽ ഈ അദ്ധ്യായം, "സുഖ്‍മണി സാഹേബ്" എന്ന നാമത്താൽ വിളങ്ങുന്നു. ] ഓംകാരസ്വരൂപനും, സർവ്വവ്യാപിയും, സത്യസ്വരൂപനും, ആയ ആസത്ഗുരുവിനെ ഞാൻ സാഷ്‍ടാംഗം നമസ്‍കരിക്കുന്നു. പരമാത്മാവിൻെറ നാമസ്‍മരണത്താൽ മനശ്ശാന്തി ലഭിച്ചു, എൻെറ ദേഹത്തിലെ അസുഖങ്ങളെല്ലാം ശമിച്ചു. ലോകരക്ഷകനായ ഹരിയുടെ അസംഖ്യം നാമങ്ങൾ, അനേകം ജീവികൾ ജപിക്കുന്നതുപോലെ ഞാനും ജപിക്കാം, വേദ-ശാസ്ത്ര-പുരാണ-സ്‍മൃതികൾ ഈശ്വരൻെറ നാമം സർവ്വ സമയങ്ങളിലും വളരെ പവിത്രമായി ഘോഷിക്കുന്നു. ഏതൊരു മനസ്സിൽ ഹരിനാമം, ഒരു കണം മാത്രം ഇരുന്നാലും, ആ ജന്മം സഫലമാവുന്നതുപോലെ, എൻെറയും ആകണേ. സുഖ്‍മണിയായ നാമാമൃതം മനശ്ശാന്തി നൽകുന്നു; ഈശ്വരഭക്തർ ആനന്ദസാഗരത്തിൽ വസിക്കുന്നു; ജനനമരണ ദുഖങ്ങൾ അവരെ അലട്ടുകയില്ല; അവരുടെ ശത്രുക്കളും, തടസ്ഥങ്ങളും അകലുന്നു; അവർ അഹോരാത്രം ഈശ്വരസ്‍മരണയിൽ നിൽക്കുന്നതിനാൽ, ഭയ-ഭീതികളോ, ദുഖങ്ങളോ അവരുടെ മനസ്സിനെ ബാധിക്കുന്നില്ല. പ്രഭുവിൻെറ ധ്യാനം പുണ്യാത്മാക്കളുടെ കൂടെ ചെയ്താൽ, പ്രഭുവിൻെറ സ്നേഹവും, ആത്മശക്തിയും, നവനിധികളും നേടി, ദ്വന്ധഭാവങ്ങൾ നീങ്ങി, ഭക്തിഭാവങ്ങൾ വരുന്നു. ഈശ്വരസ്മരണം തീർത്ഥസ്നാനത്തിന്നു തുല്യമാണ്, ഭക്തൻ സത്ഗുണ സമ്പന്നനായി, പ്രഭുവൻെറ സാന്നിദ്ധ്യം നേടുന്നു. ഈശ്വരൻെറ നാമസ്‍മരണം ഉത്തമമായ കർമ്മമാണ്, മനോവികാരങ്ങൾ അടങ്ങി, ശാന്തി കിട്ടുന്നു. ജനന-മരണ ഭയങ്ങൾ മനസ്സിനെ അലട്ടുകയില്ല മനസ്സ് ശുദ്ധമായി, പ്രഭുവിൻെറ നാമം സ്ഥിരമാകുന്നു ഈശ്വരവിശ്വാസികൾ ധനസമൃദ്ധരും, ബഹുമാനിതരും, ആദരണീയരും, സന്മനസ്സുളളവരും, സന്മാർഗ്ഗികളും, ജനന-മരണ ഭയമില്ലാത്തവരും ആയി ജീവിക്കുന്നു, ഓ, നാനൿ, അവരുടെ ചരണസ്‍പർശം മുക്തിദായകമാണ്. ഈശ്വരഭക്തർ പരോപകാരികളും, പ്രസന്നവദനരും, ശാന്തസ്വഭാവികളും, ആത്മനിയന്ത്രിതരും, സന്മാർഗ്ഗചാരികളും ആയി ഭൂമിയിൽ വസിക്കുന്നു. ഓ, നാനൿ, അവരെ ഓർമ്മിക്കുകയും, ആദരിക്കുകയും ചെയ്യു. നാമസ്‍മരണത്താൽ കാർയ്യസിദ്ധിയും, സന്തോഷവും, സ്ഥിരമനസ്സും ലഭിച്ച്, ഹൃദയകമലം വികസിക്കുന്നു. ജീവിതത്തിൽ അപാരമായ ശാന്തത ലഭിക്കുകയും, ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുന്നു. ഓ, നാനൿ, ആ ഭക്തരെ ആദരിക്കു, അനുചരിക്കു. ധ ചെയ്‍തു, ഋഷികൾ വേദങ്ങൾ രചിച്ചു; നാമസ്‍മരണം ചെയ്യുന്നവർ സിദ
Read this work at the World Public Library (library card needed).