Ved From Victoria Institutions
എഴുതാൻ പോകുന്ന വിഷയം ചരിത്രം ആണെങ്കിലും, ഇതിനോടനുബന്ധിച്ച് മറ്റ് പല വിദഗ്ദ പഠന വിഷയങ്ങളും പ്രതിപാദിപ്പിക്കപ്പെടുകയോ, സൂചിപ്പിക്കപ്പെടുകയോ, അതുമല്ലെങ്കിൽ, ചർച്ച ചെയ്യപ്പെടുകയോ ചെയ്യപ്പെട്ടേക്കാം. ശാസ്ത്രം (Science), ഭാഷാ ശാസ്ത്രം (Linguistics), സാമൂഹിക ശാസ്ത്രം (Social Science), രാഷ്ട്രതന്ത്രം (Political Science), വിദ്യാഭ്യാസം (Education), നരവംശശാസ്ത്രം (Anthropology), നരകുലശാസ്ത്രം/വംശീയശാസ്ത്രം (Ethnographic studies), മനശ്ശാസ്ത്രം(Psychology), ശരീരഘടനാശാസ്ത്രം (Anatomy), അതീന്ദ്രിയാനുഭവപഠനം (Parapsychology), ദൈവശാസ്ത്രം / അദ്ധ്യാത്മവിദ്യ (Theology), പുരാണങ്ങൾ (Epics), കൂടോത്രം (Blackmagic/Witchcraft) തുടങ്ങിയവയും, അതോടൊപ്പം തന്നെ, ദക്ഷിണേഷ്യൻ ചരിത്രം (History of South-Asia), ഇങ്ഗ്ളിഷ് കൊളോണിയലിസം (English Colonialism), ബൃട്ടിഷ് ഇന്ത്യ (British India), ലോക ചരിത്രം (World History), ഈ പ്രാദേശിക ഉപദ്വീപിന്റെ ചരിത്രം എന്നിവയും മറ്റും ഈ എഴുതാൻ പോകുന്ന വിഷയത്തിൽ ചെറുതായോ, അതുമല്ലെങ്കിൽ കാര്യമായിത്തന്നെയോ പരാമർശിക്കപ്പെടുന്നതോ, അതുമല്ലെങ്കിൽ സൂചിപ്പിക്കപ്പെടുന്നതോ ആയിരിക്കും എന്നാണ് തോന്നുന്നത്. ഇവയെല്ലാത്തിനും മീതെ, ഇങ്ഗ്ളിഷ് സാഹിത്യവും (English literature), ഇങ്ഗ്ളണ്ടിന്റെ ചരിത്രവും (History of England), തുടങ്ങിയവയും പരാമർശിക്കപ്പെട്ടേക്കാം.
Read this work at the World Public Library (library card needed).