World Public Library

English Annotations of Old-Malayalam Film-Songs!

Ved From Victoria Institutions

Abstract

പല പഴയ മലയാള സിനിമാ ഗാനങ്ങളും കേള്ക്കാതൻ വളരെ സുഖമുള്ളവയാണ്. മാത്രവുമല്ല, പ്രേംനസീര്‍, ഉമ്മർ, വിജയശ്രീ, ഷീല, ശാരദ, ജയഭാരതി തുടങ്ങിയവരുടെ അഭിനയവും ഭാവങ്ങളും, അതീവ ആനന്ദം നല്കു്ന്നവയുമാണ്. വാക്കുകളുടെ ഒഴുക്കും ഗാംഭീര്യവും മനസ്സില്‍ ഒരു പ്രത്യേകതരം പ്രതീതി ഉളവാക്കുന്നവയുമാണ്. ഇങ്ങിനെ നോക്കുകയാണെങ്കില്‍ മലയാളം വളരെ സുന്ദരമായ ഒരു ഭാഷയാണ്. ഇങ്ങിനെയൊക്കെയാണെങ്കിലും, ആളുകളെ മലയാളം പഠിപ്പിക്കാന്‍ ഇവിടുള്ള മലായള ‘പ്രഫസര്മാസരും’ മറ്റ് പണിയില്ലാതെ നടക്കുന്ന സാമൂഹികപ്രവര്ത്ത കരും ശ്രമിക്കുന്നു. ഈ ഭാഷയെ ജനങ്ങളുടെ മേല്‍ അടിച്ചേല്പ്പി ക്കാനും, നിര്ബ്ന്ധിച്ച് പഠിപ്പിക്കാനും, ഈ ഭാഷപഠിപ്പിക്കാത്ത വിദ്യാലയങ്ങളെ ശിക്ഷിക്കുവാനും മറ്റുമായി നിയമനിര്മ്മാ ണം നടത്താനും ഇവർ ഉല്സാാഹം കാണിക്കുന്നു. ഇതില്‍ ഒരു വിരോധാഭാസം ഇല്ലേ. നല്ലത് നായക്കറിയല്ല എന്ന തത്വമാണ്, ഈ നിര്ബറന്ധിക്കൽ പാര്ട്ടി ക്കാരുടെ ഭാവം. മലയാളം നല്ലതാണെങ്കില്‍ എന്ത് കൊണ്ടാണ്, ഈ ഭാഷ അറിയാവുന്നവര്‍ അതിനെ അവഗണിക്കുന്നു എന്ന് ഈ കൂട്ടർ ആരോപിക്കുന്നത്? ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അനവധികാര്യങ്ങൾ പുറത്തുവരുന്നു. ഇതില്‍ ആദ്യത്തെ കാര്യം മലയാളം ഇക്കൂട്ടര്‍ ആരോപിക്കുന്നത് പോലെ ഒരു തുടച്ചുമാറ്റൽ തല്ക്കാ ലം നേരിടുന്നില്ല എന്നതാണ്. തിരുവിതാംകൂറില്‍ 1830കളില്‍ ജനസംഖ്യ വെറും 12 ലക്ഷമായിരുന്നു. അന്ന് ഇന്ന് മലയാളം എന്ന പറയപ്പെടുന്ന ഭാഷ അവിടങ്ങളില്‍ സംസാരിക്കുന്നവർ ഇവരിൽ തന്നെകുറച്ചുപേർ മാത്രമായിരുന്നു. മാത്രവുമല്ല, മലബാറില്‍ മലയാളം എന്നു പേരുള്ള ഒരു ഭാഷയാണുണ്ടായിരുന്നതെങ്കിലും (മലബാറി), അത് മറ്റൊരു ഭാഷതന്നെയായിരുന്നു. എന്നാല്‍ ഇന്ന് കേരളം മുഴുവനും മധ്യ-തെക്കന്തിാരുവിതാംകൂറിലെ മലയാളം എന്ന് വിളിക്കപ്പെടുന്ന ഭാഷയാണ് ജനങ്ങള്‍ പഠിക്കുന്നത്. മലബാറിലെ ഭാഷയെ, ഈ അധിനിവേശ മലയാളം ഔദ്യാഗിക പിന്ബകലത്തിന്റെത ശക്തിയാൽ മിക്കവാറും കൊലചെയ്തിരിക്കുകയാണ്.

Read this work at the World Public Library (library card needed).