World Public Library

Why Can’T You Speak English? നിങ്ങൾക്ക് എന്ത്കൊണ്ട് ഇങ്ഗ്ളിഷ് സംസാരിച്ചുകൂടാ? : മലയാളം സംസാരിക്കുന്നവർക്കായുള്ള ഇങ്ഗ്ളിഷ് പഠന ഡിജിറ്റൽ പുസ്തകം

Ved From Victoria Institutions, Deepa Dev

Abstract

എങ്ങിനെയാണ് ഇങ്ഗ്ളിഷ് പഠിക്കേണ്ടത് ഉച്ചാരണവും അക്ഷരവിന്യാസ രീതിയും: ഇങ്ഗ്ളിഷ് എന്നുള്ളത് ഇങ്ഗ്ളണ്ടിന്റെ പൈതൃകമായ ഭാഷയാണ്. ഇന്ന് പലനാട്ടുകാരും അവർക്ക് ഇഷ്ടമുള്ളരീതിയിൽ ഇങ്ഗ്ളിഷ് സംസാരിക്കുകയും വാക്കുകൾ ഉച്ചരിക്കുകയും എഴുതുകയും, പദങ്ങളിൽ അവർക്ക് തോന്നുന്നത് പോലെ ലിപികൾ ഉപയോഗിക്കുന്നുമുണ്ട്. അങ്ങിനെ നിലവാരത്തകർച്ച ഉള്ള പലതരം ഇങ്ഗ്ളിഷുകളുടെ പേരുകളിൽ ഏതാനും പേരുകൾ ഇവയാണ്. ചൈനീസ് ഇങ്ഗ്ളിഷ്, ഇന്ത്യൻ ഇങ്ഗ്ളിഷ്, അമേരിക്കൻ ഇങ്ഗ്ളിഷ്, തുടങ്ങിയവ. ഈ വക ഇങ്ഗ്ളിഷുകൾ കാലക്രമേണെ പലതരം നിലവാരത്തകർച്ചകളിലേക്കും നീങ്ങും. അതിനാൽത്തന്നെ ഗുണമേന്മയുള്ള ഇങ്ഗ്ളിഷ് പഠിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി pristine-ENGLISH അഥവാ കലർപ്പ് വന്നിട്ടില്ലാത്ത കാലത്തിലെ ഇങ്ഗ്ളണ്ടിലെ ഇങ്ഗ്ളിഷ് തന്നെ പഠിക്കേണം. pristine-ENGLISH എന്നുള്ളത് അതിഗംഭീരമായ ഒരു ആശയ വിനിമയ സോഫ്ട്വേറാണ്. ഇതിനെ എടുത്ത് തോന്നിയത് പോലെ വലിച്ചും നീട്ടിയും കളങ്കപ്പെടുത്താൻ യഥാർത്ഥത്തിൽ ആർക്കും അവകാശം ഉണ്ട് എന്ന് തോന്നുന്നില്ല. ഈ ഗ്രന്ഥത്തിൽ വാക്കുകളുടെ Spelling ആയി ഉപയോഗിച്ചിട്ടുള്ളത് Englander-English അഥവാ British-English ആണ്. പഠനം – ഈ ഗ്രന്ഥത്തിൽ അങ്ങിങ്ങായി ഇങ്ഗ്ളിഷ് Nursey Rhymeകൾ നൽകിയിട്ടുണ്ട്. അവ പഠനത്തിനിടയിൽ വരുന്ന ദിക്കിലെല്ലാം ഒന്ന് കേട്ടും പാടിയും, മുന്നോട്ട് നീങ്ങുക. ഇവ പഴയ കാല കലർപ്പ് വന്നിട്ടില്ലാത്ത ഇങ്ഗ്ളണ്ടിന്റെ പൈതൃകത്തിലെ അമൂല്യ നിധികളിൽ പെട്ട കാര്യങ്ങളാണ്. ഈ ഗ്രന്ഥത്തിൽ ഇങ്ഗ്ളിഷിലെ അനവധി വാക്കുകൾ കാണാവുന്നതാണ്. വാക്യങ്ങളും കാണാവുന്നതാണ്. അവയെല്ലാത്തിന്റെയും ശബ്ദരേഖ (audio) കേട്ട്കേട്ട് തന്നെ മുന്നോട്ട് പഠനം കൊണ്ട് പോകണം. ഏതാനും സംഭാഷണങ്ങൾ, ഏതാനും പ്രസംഗങ്ങൾ, അവവധി വാക്യങ്ങൾ എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ ഉണ്ട്. അവ ഓരോന്നായി കേട്ടും പറഞ്ഞും പഠിക്കുക. എന്നാൽ, ഇങ്ഗ്ളിഷ് വാക്യ രചന, യാതോരു വ്യാകരണ നിയമങ്ങളും പഠിപ്പിക്കാതെതന്നെ, വാക്കുകളുടെ ഒരു പട്ടിക ക്രമപ്പെടുത്തി, പഠിച്ചെടുക്കാൻ സൌകര്യപ്പെടുത്തുന്ന ഒരു പദ്ധതി ഈ ഗ്രന്ഥത്തിൽ ഉണ്ട്. മനസ്സിലാക്കിയെടുക്കാൻ വളരെ എളുപ്പമായ ഒരു പദ്ധതിയാണ് ഇത്. ഈ പദ്ധതിയിലൂടെ ഓരോ പേജും കേട്ടും ആവർത്തിച്ചും മുന്നോട്ട് നീങ്ങുക. ഈ ഗ്രന്ഥത്തിന്റെ ഏറ്റവും ഒടുവിലായി MULTIPLICATION TABLES അഥവാ ഗുണനപ്പട്ടിക നൽകിയിട്ടുണ്ട്. ഇങ്ഗ്ളിഷിൽ ഇത് ചൊല്ലേണ്ടത് ഒരു പ്രത്യേക രീതിയിലാണ്. ഇനിയും പലതും പഠിപ്പിക്കാനുണ്ട്. അവ ഈ ഗ

Read this work at the World Public Library (library card needed).